അഞ്ചാം തീയതി

അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയെ അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്‍കിയരുള്ളണമെ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതനു വാസസ്ഥലം സജ്ജമാക്കി, ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹ്യദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമെ.


ആമ്മേന്‍!
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:
മറിയത്തിന്റെ വിമല ഹ്യദയമേ, ഇന്‍ഡ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.