പ്രത്യേകമായ അനുഗ്രഹങ്ങള്‍ക്കോ ഉപകാരസിദ്ധിയ്‌ക്കോ അപേക്ഷകള്‍ക്കോ വേണ്ടി നടത്തപ്പെടുന്ന, ഒന്‍പതു ദിവസം നീണ്ട ഒരു പ്രാര്‍ത്ഥനാപരമ്പരയാണ് നൊവേന അഥവാ നവനാള്‍ജപങ്ങള്‍. ഇത് സ്വകാര്യമായോ സമൂഹമായോ നടത്താവുന്നതാണ്.
ലത്തീന്‍ പദമായ "novem"-ല്‍ ("ഒന്‍പത്" എന്നര്‍ത്ഥം) നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നൊവേനകളുടെ ഉത്ഭവത്തെപ്പറ്റി പല കാഴ്ചപ്പാടുകളുമുണ്. ആദിമ ക്രൈസ്തവസഭയുടെ സാമൂഹിക ചുറ്റുപാടുകള്‍, ദൈവശാസ്ത്രവീക്ഷണങ്ങള്‍, വിശുദ്ധലിഖിതങ്ങളിലെ സംഭവവിവരണങ്ങള്‍ എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടവയാണ് ഇവയൊക്കെയും തന്നെ. കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ പേജ് സന്ദര്‍ശിക്കാവുന്നതാണ്.
പ്രധാനമായും നാലു വിഭാഗം നൊവേനകളാണുള്ളത്: വിലാപത്തിന്റെ, ഒരുക്കത്തിന്റെ, പ്രാര്‍ത്ഥനയുടെ, കരുണയുടെ. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ക്കും, പ. കന്യകാമറിയത്തിന്റെയും, സഭയിലെ വിശുദ്ധരുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ടും മറ്റുമുള്ള പല നൊവേനകളും പ്രചാരത്തിലുണ്ട്. ലിറ്റര്‍ജിയില്‍ പ്രത്യേക സ്ഥാനമില്ലെങ്കിലും, പ. സിംഹാസനം അനുവദിച്ചിട്ടുള്ളതും, ശുപാര്‍ശ ചെയ്യുന്നതുമായ ഒരു ഭക്താനുഷ്ഠാനമാണ് നൊവേനകള്‍
- ഈശോയുടെ തിരുഹൃദയ നൊവേന
- ഈശോയുടെ തിരുഹൃദയ ലുത്തിനിയ
- ഉണ്ണിയീശോയുടെ നൊവേന
- കരുണയുടെ നൊവേന
- നിത്യസഹായ മാതാവിനോടുള്ള നൊവേന
- നിത്യസഹായ മാതാവിനോടുള്ള നൊവേന
- പരിശുദ്ധ വേളാങ്കണ്ണി മാതാവിനോടുള്ള നവനാള്‍ ജപം
- ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന
- വിശുദ്ധ അന്തോനീസിനോടുള്ള നൊവേന
- വിശുദ്ധ അല്‍ഫോസാമ്മയോടുള്ള നൊവേന
- വിശുദ്ധ കുരിയാക്കോസ് എലിയാസച്ചനോടുള്ള നവനാള്‍
- വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന
- വിശുദ്ധ ബനദിക്തോസിന്റെ നൊവേന
- വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനോടുള്ള നിത്യനവനാള്‍
- വിശുദ്ധ യൂദാസ്ലീഹായോടുള്ള നോവേന
- വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
- വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന