ഒന്‍പതാം മണിനേരത്തെ പ്രാര്‍ത്ഥന

ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി കൗമ

 


കോലോകള്‍


മരിച്ചവരെ ജീവിപ്പിക്കുന്നവനായുള്ള കര്‍ത്താവേ! നിനക്കു സ്തുതി. കബറടക്കപ്പെട്ടവരെ ഉയിര്‍ത്തെഴുന്നേല്പ്പിക്കുന്നവനേ! നിനക്കു സ്തുതി. നിനക്കു സ്തുതിയും നിന്നെ അയച്ച പിതാവിനും വിശുദ്ധ റൂഹായ്‌ക്കും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ.
ബാറെക്‌മോര്‍

തിരുവുള്ളത്താല്‍ മൂന്നു ദിവസം കബറില്‍ പാര്‍ത്തവനായി ത്രിത്വത്തില്‍ ഒരുവനായുള്ളവനേ! നിന്റെ വിലയേറിയ രക്തത്താല്‍ വിലയ്‌ക്കുകൊള്ളപ്പെട്ടവരായ മരിച്ചുപോയവരെ നീ ഉയിര്‍പ്പിച്ചു ജീവിപ്പിക്കണമെ.
മൊറിയോ...


ബോവൂസൊ


കരുണകള്‍ നിറഞ്ഞിരിക്കുന്നവനേ! ഉയിര്‍പ്പുദിവസത്തില്‍ നിന്റെ സൃഷ്ടിയെ പുതുതാക്കണമെ. കര്‍ത്താവേ! നിന്നിലുള്ള ശരണത്തോടുകൂടെ നിദ്രപ്രാപിച്ച് നിന്റെ വരവിനായി നോക്കിപ്പാര്‍ത്തിരിക്കുന്ന ഞങ്ങളുടെ മരിച്ചു പോയവരെ നീ ആശ്വസിപ്പിച്ച് പുണ്യപ്പെടുത്തണമെ.

കര്‍ത്താവേ! നിന്നിലുള്ള ആശാബന്ധത്തോടുകൂടെ നിദ്രപ്രാപിച്ചിരിക്കുന്നവരായ നിന്റെ ദാസരെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയില്‍ വസിപ്പിക്കണമെ.

വന്നവനും വരുന്നവനും മരിച്ചുപോയവരെ ഉയിര്‍പ്പിക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ഒന്നു പോലെ അട്ടഹസിച്ചു പറയുമാറാകണമെ.


ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി കൗമ