2008ല്‍ എളിയ രീതിയില്‍ തുടങ്ങിയ ഒരു സൈറ്റാണ് "പ്രാര്‍ത്ഥന!". മലയാളക്കരയില്‍ നിലനില്‍ക്കുന്നതും നിന്നിരുന്നതുമായ ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ സമാഹരിക്കുക, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അവ വിരല്‍ത്തുമ്പില്‍ ലഭിയ്ക്കുവാനുള്ള ഒരു വേദിയൊരുക്കുക, പ്രാര്‍ത്ഥനയുടെ ശക്തിയെ സ്വാംശീകരിക്കാനുള്ള പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഇതിനു പിന്നിലുള്ള പ്രേരണ.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇവിടെ ചിലകാര്യങ്ങളില്‍ പുസ്തകങ്ങള്‍ക്കതീതമായ ഗുണങ്ങള്‍ ചാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണമായി, ദിവസത്തിന്റെ പ്രത്യേക പ്രാര്‍ത്ഥനകള്‍ / വായന / സങ്കീര്‍ത്തനങ്ങള്‍ ചൊല്ലേണ്ട ഇടങ്ങളില്‍ (ഉദാ: സപ്രാ, റംശാ) ഈ സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ അവ നിങ്ങള്‍ക്കായി തനിയെ തിരഞ്ഞെടുത്തു പ്രസക്തസ്ഥലങ്ങളില്‍ കാണിക്കുന്നതാണ്. അതിനാല്‍ പുസ്തകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചെയ്യുന്നതുപോലെ അവ പ്രത്യേകം തിരയേണ്ട കാര്യമില്ല.
എഴുത്തിലും തര്‍ജ്ജിമയിലും മറ്റും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, എന്തെങ്കിലും തെറ്റ് കടന്നുകൂടിയതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ , ദയവായി മുകളിലത്തെ "ബന്ധപ്പെടുക" ലിങ്ക് വഴി അതു സൂചിപ്പിച്ചാല്‍ വലിയ ഉപകാരമായിരിക്കും. ഇവിടെ പറ്റുമ്പോഴൊക്കെ എന്തെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ട്; എന്നാലും, വേറേ എന്തെങ്കിലും ഉള്ളടക്കം കൂടി ചേര്‍ക്കപ്പെട്ടാല്‍ നന്നായിരിക്കുമെന്നു നിങ്ങള്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ , അതും പ്രസ്തുത ലിങ്ക് വഴി സൂചിപ്പിച്ചാല്‍ വളരെ സന്തോഷം.
ഈ സൈറ്റ് പ്രധാനപ്പെട്ട ബ്രൗസറുകളില്‍ എല്ലാം തന്നെ പരീക്ഷിക്കപ്പെട്ടതാണു്; എന്നാലും, സാങ്കേതിക തകരാറുകള്‍ എന്തെങ്കിലും കണ്ടാല്‍ ദയവായി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
"പ്രാര്‍ത്ഥന!" ചിട്ടപ്പെടുത്തിയിരിക്കുന്നത് സീറോ-മലബാര്‍ കത്തോലിക്കാ സഭയില്‍ പെട്ട ഒരു കുടുംബമാണു്; ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി, തങ്ങള്‍ക്ക് സ്വായത്തമായ വിദ്യയും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നടത്തുന്ന ഒരു എളിയ ഉദ്യമം. ബന്ധുമിത്രാദികളുടെ ഇടയില്‍ "പ്രാര്‍ത്ഥന!"-യെ പറ്റി രണ്ടുവാക്കു പറയാന്‍ മറക്കില്ലല്ലോ? :-)
ദൈവം അനുഗ്രഹിക്കട്ടെ!