ഒന്‍പതാം തീയതി

പരി.കന്യകയെ അവിടുന്ന് വി. യൗസേപ്പുമായിട്ട് വിവാഹിതയായിക്കൊണ്ട് കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയകുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകങ്ങളായിത്തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമെ. വിവാഹജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണന്നു മനസ്സിലാക്കി ഇന്നത്തെദമ്പത്കള്‍ അവരുടെ വൈവാഹികജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവനസന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കിത്തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ചുതരണമെ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.



ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


അറിവിന്റെ ദര്‍പ്പണമായ മറിയമേ, ദൈവികകാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കണമേ.