എട്ടാം തീയതി

ദൈവജനനിയായ് പരി.കന്യകാമറിയമേ, അവിടുന്ന് സകലഗുണസമ്പൂര്‍ണ്ണയായിരുന്നുവല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദിഭവിക്കുകയും ചെയ്യ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായമാത്യക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ ആശയാല്‍ ദിവ്യജനനീ ഞങ്ങള്‍ അങ്ങയുടെ സുക്യതങ്ങള്‍ അനുകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുക്യതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങ് പരിഹരിക്കണമെ.


ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


ദാവീദിന്റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമെ.