രണ്ടാം തീയതി

ലോകപരിത്രാതാവിന്റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തെരഞ്ഞെടുക്കപ്പെട്ട പരി.കന്യകേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരായിത്തീരാനുള്ള അനുഗ്രഹം ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തി പ്രാപിച്ച് ഞങ്ങള്‍ അങ്ങയോട് കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീരുവാനുളള അനുഗ്രഹം നല്‍കണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടുത്തെ മാദ്ധ്യസ്ഥം ഞങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ, നിന്റെ ശക്തിയാല്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലെത്തിച്ചേരുന്നതുവരെയും ഞങ്ങളെ നിരന്തരം സഹായിക്കണമെ.


ആമ്മേന്‍!
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:
ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങള്‍ക്കും നീ മാതാവാകണമെ.