ഒന്നാം തീയതി

പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം


ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ അങ്ങയെ എന്റെ മാതാവും മധ്യസ്ഥയുമായി ഞാന്‍ ഏറ്റുപറയുന്നു. പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ. മക്കളോട് അമ്മയ്ക്കുളള സനേഹവും വാത്സല്യവും എന്നോട് അങ്ങ് കാണിക്കണമേ. ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്‍ത്ഥിക്കുവാനും, കൈവരിക്കുവാനും ഇടയാക്കണമേ. ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്‍ വഴിയായി പിതാവിന്റെ പക്കല്‍ അര്‍പ്പിക്കുവാന്‍ അമ്മേ അങ്ങ് തന്നെ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:
ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ ഞങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.