കര്‍ത്താവേ എന്റെ കാലമെല്ലാം കടന്നുപോയി അത് ഏതുവിധമായിപ്പോയി എന്നറിയുന്നില്ല ഈ അല്പകാലത്തില്‍ എത്രയോ പ്രാവശ്യം എന്റെ വചനംകൊണ്ടും ആകാത്ത ആഗ്രഹംകൊണ്ടും അങ്ങേക്ക് ദ്രോഹംചെയ്തു.ഇപ്പോള്‍ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയില്‍ എന്തു വരുവാന്‍ പോകുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു,ഞാന്‍ ചെയ്ത പാപങ്ങളാല്‍ എന്റെ ബുദ്ധിയും മനസ്സും കലങ്ങിയിരിക്കുന്നു എന്റെ അവസാനകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ധ്യാനിപ്പാന്‍കൂടെയും അറിവാന്‍ വഹിയാ.അതുകൊണ്ടു അങ്ങുന്നു എന്നെ അനുഗ്രഹിച്ചു ഞാന്‍ മരിക്കുന്നതിന് മുംബ് എന്റെ പാപങ്ങളെ വിചാരിച്ചു കരഞ്ഞു പ്രലപ്പിപ്പാനും,അതുകള്‍ക്ക് തക്ക തപസ്സുചെയ്തു അങ്ങേ നീതിക്കു ഉത്തരിപ്പാനും നല്ല കുംബസാരം കഴിച്ചു അന്ത്യകൂദാശകള്‍ കൈക്കൊണ്ടു നല്ലമരണം പ്രാപിപ്പാനും കൃപചെയ്യണമെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു