നമ്മള്‍ ചെയ്തിരിക്കുന്ന സകല പാപങ്ങളുടെയും പൊറുതിക്കും എല്ലാ ആത്മാക്കളെയും ശുദ്ധമാക്കുന്നതിനും കുമ്പസാരമെന്ന വിശുദ്ധ കൂദാശയേ സ്ഥാപിപ്പാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ ഞങ്ങള്‍ മരണാവസ്ഥയിലാകുമ്പോള്‍ നല്ല കുംബസാരം കഴിച്ചു പാപങ്ങളുടെ പൊറുതി കൈക്കൊള്ളുന്നതിന് അനുഗ്രഹം ചെയ്തരുളണമേ.
1.സ്വര്‍ഗ്ഗ,1നന്മ.
രോഗികള്‍ക്ക് ആശ്വാസവും ഉറപ്പും സഹായവും ഉണ്ടാകുന്നതിനായിട്ടു അന്ത്യകൂദാശയേ സ്ഥാപിപ്പാന്‍ തീരുമാനസായ സര്‍വ്വേശ്വരാ ഞങ്ങള്‍ വ്യാധിയില്‍ വീണു മരണാവസ്ഥയില്‍ അകപ്പെടുബോള്‍ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ തക്ക ആയത്തത്തോടുകൂടെ അന്ത്യകൂദാശ കൈക്കൊള്ളുന്നതിന് കൃപചെയ്തരുളണമേ.
1.സ്വര്‍ഗ്ഗ,1നന്മ.
മരണസമയത്ത് ഞങ്ങളുടെ സംബന്ധക്കാര്‍ സ്നേഹിതര്‍ മുതലായ സകലരും ഞങ്ങള്‍ക്കു സഹായം ചെയ്യാന്‍ കഴിയാതെ ഞങ്ങളെ കൈവിട്ടകലുമ്പോള്‍ അങ്ങ് വി.കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിവന്നു ഞങ്ങള്‍ക്ക് ഭോജനമായിട്ടും തുണയായിട്ടും ഇരിപ്പാന്‍ തിരുമനസ്സാകണമെ,സങ്കടത്താല്‍ വലഞ്ഞു പരീക്ഷയാല്‍ കലങ്ങി മനുഷ്യസഹായമില്ലാതെ കിടക്കുന്ന നേരത്ത് അങ്ങ് ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു മരിക്കുന്ന ഞങ്ങള്‍ക്ക് ആശ്രയമായിട്ടും രക്ഷയായിട്ടും നിത്യഭാഗ്യത്തിന്റെ അച്ചാരമായിട്ടും വി.കുര്‍ബാനയെ ഭയഭക്തിവണക്കത്തോടുകൂടി ഉള്‍ക്കൊള്ളുന്നതിന് കൃപചെയ്തരുളണമേ.
1.സ്വര്‍ഗ്ഗ,1നന്മ.