എന്‍റെ ദൈവമേ അങ്ങ് അനന്തനന്‍മസ്വരൂപനും പരമസ്നേഹ യോഗ്യനുമാണ്. ആകയാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരെയും എന്നെപ്പോലെ ഞാന്‍ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. ഞാന്‍ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.