ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.
ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
എളിമയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌തരാക്കപ്പെടും.
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കരുണയുണ്ടാകും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രര്‍ എന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു (ലൂക്കാ 6: 20,മത്താ.5:3-12) ആമ്മേന്‍.