വരപ്രസാദങ്ങളുടെ മാദ്ധ്യസ്ഥനും സന്ന്യാസികളുടെ മാതേഉകയും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും അശരണരുടെ സങ്കേതവുമായ വി.ബനദിക്തോസേ അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടി ത്രിയേക ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.
തപോനിഷ്ടയിലൂടെയും ജീവിത വിശുദ്ധിയിലൂടെയും പൈശാചികശക്തികളെയും അതുവഴിയുണ്ടാകുന്ന ബന്ധനങ്ങളെയും അതിജീവിക്കാന്‍ നേടിയെടുത്ത ഈ ശക്തിവിശേഷം അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടിയും ഉപയോഗിക്കണമേ,ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ(നിയോഗം പറയുന്നു)ഈഷോയില്‍ നിന്നു സാധിച്ചു തരുവാന്‍ ഇടയാക്കണമേ,അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയ്ര്‍പ്പിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കണമേ, ആമ്മേന്‍.
(ഒന്‍പത് ദിവസം ഒന്‍പതുപ്രാവശ്യം മുടങ്ങാതെ ചൊല്ലുക.)