തോബിയാസിനേയും സാറായേയും അത്ഭുതകരമായി തെരഞ്ഞെടുത്ത് അവരെ സൗഭാഗ്യകരമായ ദാമ്പത്യജീവിതത്തിലേക്കുയര്ത്തിയ കര്‍ത്താവേ, അനാദിയിലേ എനിക്കായി അങ്ങു തിരഞ്ഞെടുത്തിട്ടുള്ള വരനെ/വധുവിനെ കാണിച്ചുതരണമേ. അതിനായി എന്റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ സഫലമാക്കണമെ. എല്ലാവിധ തടസ്സങ്ങളെയും എടുത്തുമാറ്റണമെ. ദൈവമേ, നിന്റെ ഹിതം അരാഞ്ഞറിഞ്ഞ്, നന്മയായിട്ടുള്ളതും സ്വീകാര്യമായിട്ടുള്ളതും എന്താണെന്ന്വിവേചിച്ചറിഞ്ഞ് അതിനെ സ്വീകരിക്കാനുള്ള കൃപാവരം ഞങ്ങളില്‍ വര്‍ഷിക്കണമെ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധമറിയമേ, വി.യൗസേപ്പേ എനിക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ.
ആമേന്‍