എന്റെ ഗുരുനാഥനും എല്ലാ അറിവിന്റെയും ഉറവിടവുമായ ഈശോയേ, ഞാന്‍ അങ്ങയില്‍ ശരണംവയ്ക്കുന്നു. എന്റെ ഓര്‍മ്മ, ബുദ്ധി, മനസ്സ്, എന്റെ കഴിവുകള്‍ ഇവയെ അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അടുത്തുവരുന്ന പരീക്ഷയെ സംബന്ധിച്ച് എനിക്കുള്ള ഉത്കണ്ഠകളെയും ആകാംക്ഷകളെയും അങ്ങ് ഏറ്റെടുക്കേണമേ. അങ്ങേ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നതിനും ഉത്തരങ്ങള്‍ ശരിയായി അവതരിപ്പിക്കുന്നതിനും എന്നെ സഹായിക്കേണമേ. പരീക്ഷാ സമയങ്ങളില്‍ അങ്ങ് എന്നോടുകൂടി ഉണ്ടായിരിക്കേണമേ. എന്റെ ഓരോ വാക്കിനെയും അങ്ങേ തിരുരക്തത്താല്‍ അഭിഷേകം ചെയ്യേണമേ. അങ്ങ് എനിക്ക് നല്കുന്ന അറിവും വിജയവും അങ്ങേ മഹത്വത്തിനായി വിനിയോഗിക്കാനും എന്നെ അനുഗ്രഹിക്കേണമേ.
ആമേന്‍.