പരിശുദ്ധാത്മാവായ ദൈവമേ, എന്നില്‍ വന്ന് നിറയേണമേ, എന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വികാര വിചാരങ്ങളെയും വിശുദ്ധീകരിക്കേണമേ. 'ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നതുപോലെ' ഞാനും ആയിത്തീരുന്നതിന്, അങ്ങേ മഹത്വത്തിനൊത്തവിധം എന്റെ ദൗത്യം നിര്‍വഹിക്കുന്നതിനാവശ്യമായ ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ആത്മധൈര്യം, ഭക്തി, ദൈവഭയം എന്നീ ദാനങ്ങളും ഫലങ്ങളും എന്നില്‍ ചൊരിയേണമേ. പരിശുദ്ധ അമ്മേ, മാലാഖമാരേ, വിശുദ്ധരേ എനിക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കേണമേ. ഈശോയേ, എന്റെ സഹപാഠികളെയും ഗുരുഭൂതരേയും മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്വ്വേശ്വര്യാ.
ആമ്മേന്‍.