വ്യാകുല ജപമാല

ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു."ഇതാ കര്‍ത്താവിന്റെ ദാസി"എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ!അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല്‍ യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്‍കണമേ.അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യംവഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.


രഹസ്യങ്ങള്‍:


{tab ഒന്നാം രഹസ്യം}


ശെമയോന്റെ പ്രവചനം


പരി. വ്യാകുലമാതാവേ!ശെമയോന്റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.


{tab രണ്ടാം രഹസ്യം}


തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു


പരി. വ്യാകുലമാതാവേ!അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴുംഅങ്ങ് അനുഭവിച്ച ദു:ഖത്തെ ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.


{tab മൂന്നാം രഹസ്യം}


ബാലനായ ഈശോയേ കാണാതാകുന്നു


പരി. വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1. ത്രി.


{tab നാലാം രഹസ്യം}


ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു


പരി. വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്‍ശിച്ചപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1. ത്രി.


{tab അഞ്ചാം രഹസ്യം}


പരി. അമ്മ കുരിശിന്റെ ചുവട്ടില്‍


പരി. വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്‍ കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്‍ശിച്ചപ്പോള്‍ അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.


{tab ആറാം രഹസ്യം}


തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു


പരി. വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യാട്ധികമായ വ്യസനത്തെക്കുറിച്ച്,ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ.


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.


{tab ഏഴാം രഹസ്യം}


ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു


പരി. വ്യാകുലമാതാവേ!അവിടുത്തെ തിരുക്കുമാരന്‍ കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം,ശരണം,സ്നേഹം,എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ,


ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 7 നന്മ. 1 ത്രി.


{/tabs}