നസ്രസ്സിലെ തിരുക്കുടുംബത്തില്‍ അധ്വാനനിരതമായ ജീവിതം നയിച്ച ഈശോയെ, എനിക്കും എന്റെ കുടുംബത്തിനും അങ്ങ് നല്കിക്കൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയെ സ്തുതിക്കുന്നു. അനുയോജ്യമായ ഒരു ജോലി ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ അവിടുന്ന് കരുണയോടെ കടാക്ഷിച്ച് അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ആവശ്യത്തിലേക്ക് അങ്ങ് കടന്നുവരണമേ, ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളെ അവിടുന്ന് അകറ്റേണമേ. എനിക്ക് ലഭിക്കാന്‍ ആഗ്രഹിക്കുന്ന................................ജോലിയെയും അതിനനുഭവപ്പെടുന്ന തടസ്സങ്ങളെയും അങ്ങേ തിരുസന്നിധിയില്‍ കാഴ്ചയണച്ചുകൊണ്ട് ഞങ്ങള്‍ പ്രത്യാശ്യാപൂര്വ്വം അങ്ങയെ സ്തുതിക്കുന്നു.
(മൂന്ന് മിനിറ്റ് സമയം ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുക)