മുള്‍മുടി അണിഞ്ഞുകൊണ്ടീശോ

മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
സ്നേഹത്തോടേകിയ  മുത്തം (2)
വേദനയായ് മാറിയപ്പോള്‍
ആ വേദനയ്ക്കൊരു പേരു നല്‍കി ഞാന്‍
അതിന്‍ പേരല്ലോ സഹനം (2)


മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
ക്ളേശത്തിന്‍ മുള്ളുകള്‍ക്കിടയില്‍
വേദനയില്‍ ഞാന്‍ പിടഞ്ഞു
പരിഹാസ വാക്കിന്‍ നടുവില്‍
ഇടനെഞ്ചു നീറി ക്കരഞ്ഞു
ആ നേരമെന്‍ മുന്‍മ്പില്‍ തെളിഞ്ഞു
ക്രുശിതമാം ദിവ്യ രൂപം
ആശ്വാസത്തോടെ ഞാന്‍ നുകര്‍ന്നു
ആ ദിവ്യ നാഥന്റെ സ്നേഹം (2)


മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി


സഹനത്തിന്‍ വേളകളെല്ലാം ഞാന്‍
നിശബ്ദയായ്  ഞാന്‍ കരഞ്ഞു
ആ നേരമീശോ നാഥന്‍
സാന്ത്വന വചനങ്ങള്‍ മൊഴിഞ്ഞു
ഇന്നത്തെ സഹനങ്ങളെല്ലാം 
നാളേ  നിന്‍ മഹത്വമായ് മാറും
ഇന്നത്തെ വേദനയെല്ലാം  
നാളേ  നിന്‍ ആനനന്ദമാകും (2) 


മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
സ്നേഹത്തോടേകിയ  മുത്തം (2)
വേദനയായ് മാറിയപ്പോള്‍
ആ വേദനയ്ക്കൊരു പേരു നല്‍കി ഞാന്‍
അതിന്‍ പേരല്ലോ സഹനം (2)