ഒന്നാം പാദം

മേയ്ക്കണിന്ത പീലിയുമായില്‍
മേല്‍ത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
വന്നവരോ നാമെല്ലാം
തെയ് തെയ് അഴിവുകാലം വന്നടുത്തു
അലയുന്ന നിന്‍ മക്കളെ
തെയ് തെയ് അഴിയായ് വണ്ണം
കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
ചാര്‍ത്തിമാറി എന്നപോല്‍
തെയ് തെയ് മയില്‍മേലേറി നിന്ന നില
കാണവേണം പന്തലില്‍
തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
പവിഴമുത്തു മാലയും
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
താ കര്‍കു തികത്താ തിമൃതതെയ്