മറവിടമായ് എനിക്കേശുവുണ്ട്

മറവിടമായ് എനിക്കേശുവുണ്ട്, മാറിടാത്ത നല്ല സഖി

മറച്ചിടണേ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ

മറവിടമായ് എനിക്കേശുവുണ്ട്...

സ്നേഹത്തിന്‍ വാക്കുകളാല്‍ ആശ്വാസം നല്‍കീടുമേ
സ്നേഹമാണേശുനാഥന്‍ മാര്‍വ്വോടണച്ചീടുമേ
മറവിടമായ് എനിക്കേശുവുണ്ട്, മാറിടാത്ത നല്ല സഖി
മറച്ചിടണേ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ
മറവിടമായ് എനിക്കേശുവുണ്ട്...

കാരുണ്യക്കര്‍ത്തനെന്‍ കൂടെയുണ്ട് കരുതീടും
വാക്കൊന്നും മാറ്റുകില്ല വാഗ്ദത്തം നിറവേറ്റും